ഐഎൻഎൽ പിളർന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്ത് അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അബ്ദുൽ വഹാബിനെയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളെയും യോഗം തെരഞ്ഞെടുത്തു.
വഹാബ്-കാസിം ഇരിക്കൂർ പക്ഷങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ ദേശീയ എക്‌സിക്യൂട്ടീവ് ചേർന്ന് സംസ്ഥാന കൗൺസിലും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടിരുന്നു. തുടർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനായി ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മന്ത്രി അഹമ്മദ് ദേവർ കോവിലായിരുന്നു കമ്മിറ്റിയുടെ ചെയർമാൻ
മാർച്ച് 31ന് മുമ്പ് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്നായിരുന്നു അഡ്‌ഹോക് കമ്മിറ്റി അറിയിച്ചത്. എന്നാൽ ഈ തീരുമാനം തള്ളിയ അബ്ദുൽ വഹാബ് കോഴിക്കോട് സ്വന്തം നിലയ്ക്ക് യോഗം ചേരുകയും പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കുകയുമായിരുന്നു
ഇന്ന് വിളിച്ച് ചേർത്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ 120ൽ 75 പേരും പങ്കെടുത്തതായി അബ്ദുൽ വഹാബ് വിഭാഗം അവകാശപ്പെടുന്നു. 20 പോഷക സംഘടനാ അംഗങ്ങളുമടക്കം 95 പേരാണ് യോഗം ചേർന്നത്.
Post a Comment