പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തുന്നതിനായി മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടു പോയ പ്രതി പാലാ പൊലീസിൻറെ പിടിയിലായി . മൂന്നിലവ് വില്ലേജ് പടിപ്പുരയ്ക്കൽ വീട്ടിൽ സുരേഷിൻറെ മകൻ 20 വയസ്സുള്ള വിപിനാണ് പൊലീസിൻറെ പിടിയിലായത്.
പാലാ ഡി വൈ എസ് പി ഷാജു ജോസിൻറെ നിർദ്ദേശ പ്രകാരം എസ് എച്ച് ഒ കെ പി ടോംസൺ, എസ് ഐ അഭിലാഷ് എം ഡി, രാജീവ്മോൻ, ഷാജി കുര്യാക്കോസ്, ശ്രീലതാമ്മാൾ, ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post a Comment