Feb 13, 2022

കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി


കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി  കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്. 

എടച്ചലത്തിനടുത്ത കുന്നുംപുറത്തെ കെട്ടിടത്തിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പുകയില ഉല്‍പന്നങ്ങള്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെി പൊലീസിനെ അറിയിക്കുകയായിരുന്നു.

 40 ചാക്ക് ഹാന്‍സും ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. 

എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് സമീപ ജില്ലകളില്‍ വിതരണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാര്‍ തടഞ്ഞിരുന്നു. പൊലീസ് എത്തി ഫാക്ടറി സീല്‍ ചെയ്തു. നടത്തിപ്പുകാരെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ വൈകാതെ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only