മുക്കം; വൃക്ഷിക കുളിരും, മകരകുളിരും ഇക്കുറിയും കാര്യമായികനിഞ്ഞില്ല മാവുകളുടെയും, കശുമാവുകളുടെയും പൂക്കാലം വൈകി കുംഭമാസത്തിൽ പൂക്കുന്നു. സാധാരണവൃശ്ചികം മാസത്തിലെ കുളിരിന്റെ കനിവിൽ മിക്ക മാവുകളും കശുമാവുകളും പൂത്തുലയുമ്പോൾ കർഷകരുടെ മനസ്സിൽ ഒട്ടേറെപ്രതിക്ഷയുടെ പൂക്കാലമായിരുന്നു.. എന്നാൽ പലയിടത്തും ഇപ്പോൾ കുംഭമാസം കടന്ന് വന്നതോടെ മിക്ക മാവുകളുടെയും, കശുമാവുകളുടെ പൂക്കുന്നകാഴ്ച്ചയാണ്കാലാവസ്ഥയിൽ മാറ്റമൂലം മാവുകൾക്കും, കശുമാവുകൾ വൈകി പൂക്കൽ കർഷകർക്ക് തിരിച്ചടിയാവുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത് കുംഭമാസം അഞ്ചാം നാളിലേക്ക് കടന്നങ്കിലും വേനൽ ചൂടും കനത്തിരിക്കയാണ്. കനത്ത ചൂട് പൂത്തമാവുകൾക്ക് കരിച്ചിൽ ഭീഷണിയുമുണ്ട്. ഒട്ടു മാവുകളും, നാട്ടു മാവുകളടക്കം, ചേലമാവുകളും വൃശ്ചികമാസത്തിൽ തന്നെ പൂത്ത് തുടങ്ങിയിരുന്നകാലമുണ്ടായിരുന്നു. മാവുകളിലെ പൂക്കാല വസന്തം വർണ്ണ കാഴ്ച്ചകളായിരുന്നു. വൃശ്ചിക കുളിരിൽപൂക്കുമ്പോൾകർഷകർക്കുംനേരത്തെവിളവെടുക്കാനാവുന്നതിലുടെഏറെസന്തോഷമായിരുന്നു. വീട്ട് മുറ്റങ്ങളിലെ മല്ലികമാവുകൾ പോലും വൃശ്ചിക കുളിരിൽ പൂത്ത് ഉണ്ണിമാങ്ങ ൾ വിരിയുന്ന കാഴ്ച്ചയും മനോഹരമായിരുന്നു. കുംഭമാസത്തിലെ പൂക്കൾ വിരിഞ്ഞ് ഉണ്ണിമാങ്ങകൾ വിരിയുമ്പോൾ വിളവെടുപ്പും മഴക്കാല സീസണിലേക്ക് കടക്കുമെന്നാണ് കർഷകർ വിലയിരുത്തുന്നത്.എന്നാൽ നാട്ടിലെ മാങ്ങകൾ വിപണിയിലെത്തുന്നതിന് മുമ്പേ മറുനാടൻ മാങ്ങകൾ വിപണി കീഴടക്കും. ഇതോടെ കർഷകർ ആശങ്കയുടെ നിഴയിലാണ് . ചിലയ. വൃക്ഷിക കുളിർ കാറ്റിൽ നാടെങ്ങും കശുമാവുകൾ പൂത്തുലഞ്ഞ് കിടക്കുന്ന ഗ്രാമ കാഴ്ചകൾ കണ്ണിന് കുളിർമ്മയായിരുന്നു..
റിപ്പോർട്ട് : ഉണ്ണിചേക്കു മുക്കം
Post a Comment