Mar 10, 2022

അസ്‌ലമി ഫെസ്റ്റ് 22' ലോഗോ പ്രകാശനം ചെയ്തു.


മുക്കം : കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന സദയുടെ ആഭിമുഖ്യത്തിൽ ഈ മാസം 18,19,20 തിയതികളിൽ നടത്തപ്പെടുന്ന അസ്‌ലമി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.

എസ്‌.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ ജമലുല്ലൈലി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിക്ക് നൽകി നിർവഹിച്ചു.

പരിപാടിയിൽ എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, എസ്‌കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി അലി അക്ബർ കറുത്തപറമ്പ്, സമസ്ത തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഹുസൈൻ ബാഖവി അമ്പലക്കണ്ടി, ദാറുസ്വലാഹ് സീനിയർ ഉസ്താദ് അഹമ്മദ് കുട്ടി ബാഖവി വാവാട്, അംജദ് ഖാൻ റഷീദി, ദാറുസ്വലാഹ് ട്രഷറർ ജവാഹിർ ഹുസൈൻ ഹാജി, സുൽഫിക്കർ നെല്ലിക്കാപറമ്പ്, സദ പ്രസിഡന്റ് സഫാദ് എം.എം പറമ്പ്, സെക്രട്ടറി ഇബ്രാഹിം കൊടിയത്തൂർ, ട്രഷറർ ആദിൽ അമ്പലക്കണ്ടി, ശാക്കിർ ഇയ്യാട്, ഹംബലി എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only