Mar 10, 2022

വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി


താമരശ്ശേരി: ഉണ്ണികുളം കരുമലയിൽ യുവാവിനൊപ്പം താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചതിനെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

കിനാലൂർ പൂളക്കണ്ടി തൊട്ടിൽ മീത്തൽ പരേതനായ അനിൽകുമാറിന്‍റെ മകൻ ചൂരക്കണ്ടി അഭിനവ് (19), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്‍റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ കരുമല ചൂരക്കണ്ടി മലയിൽ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോരങ്ങാട് ചപ്പാത്തിക്കമ്പനിയിൽ ജോലിക്കാരനാണ് അഭിനവ്. താമരശ്ശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അഭിനവിന്‍റെ അമ്മ: വൽസല. സഹോദരങ്ങൾ: അഭിനന്ദ്, അഭിനാഥ്.

ശ്രീലക്ഷ്മിയുടെ മാതാവ്: ബീന. സഹോദരൻ: വൈഷ്ണവ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only