16കാരിയെ കൂട്ടബലാൽസംഗം ചെയ്ത് െകാന്ന പ്രധാനപ്രതിയെ വെടിവെച്ച കൊന്ന അസം പൊലീസ്, ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെയും സമാന രീതിയിൽ ചുട്ടുതള്ളി. 24 മണിക്കൂറിനുള്ളിൽ രണ്ട് ബലാൽസംഗക്കേസ് പ്രതികളെയാണ് അസം പൊലീസ് ഇങ്ങനെ ഏറ്റുമുട്ടലിൽ വധിച്ചിരിക്കുന്നത്. ഉദൽഗുരി ജില്ലയിൽ ഏഴുവയസുള്ള കുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ 38കാരൻ രാജേഷ് മുണ്ടയെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. മജ്ബത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ നോക്കുമ്പോഴായിരുന്നു വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി 20കാരൻ ബിക്കി അലി എന്ന യുവാവും ഇതുപോലെ െകാല്ലപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിക്കി അലിയ്ക്കും മറ്റു നാലുപേർക്കുമെതിരെ ഒരാഴ്ച മുൻപ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്. ആൾക്കൂട്ട ആക്രമണം ഭയന്നു ചൊവ്വാഴ്ച രാത്രിയാണു പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.
പ്രതിയുടെ ശരീരത്ത് നാലിടത്തു വെടിയേറ്റിരുന്നതായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ മാധ്യമങ്ങളോടു പറഞ്ഞു. നെഞ്ചിൽ ഒരിടത്തും മുതുകിൽ മൂന്നിടത്തുമാണു വെടിയേറ്റത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ബിക്കി അലിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Post a Comment