Mar 5, 2022

റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച മുതല്‍ മാറ്റം


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച  (07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറക്കും.

നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സമയക്രമമനുസരിച്ച് റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണെന്നും മന്ത്രി അറിയിച്ചു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only