കാരശ്ശേരി :കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ മാസം മുതൽ നടത്തിവന്ന ക്വിസ് മത്സരങ്ങളുടെ സമാപന പരിപാടിയായ മെഗാ ക്വിസ് മത്സരം രക്ഷിതാക്കളുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അമ്മയും കുട്ടിയും ഒരു ടീമായി പങ്കെടുത്ത മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വാർഡ് മെമ്പർ ശ്രീ.നൗഷാദ്.കെ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് റൂബി തോമസ്, സിയ ഉൾ ഹഖ്, ജിഷ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment