Mar 17, 2022

കാട്ടാനശല്യം രൂക്ഷം ജനങ്ങൾ പ്രക്ഷോഭത്തിലെക്ക്


ഊർങ്ങാട്ടിരി ഗ്രാമാ പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട കോനൂർക്കണ്ടി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.കഴിഞ്ഞദിവസം കാട്ടാനയുടെ മുന്നിൽ അകപ്പെട്ട മാമ്പുഴയിൽ ജോം എന്ന കർഷകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.കഴിഞ്ഞ വർഷം ഇതേ സമയത്താണ് സെബാസ്റ്റ്യൻ എന്ന കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവാണ്.കഴിഞ്ഞദിവസം കാട്ടാന മണിയൻമ്പ്രായിൽ സോജൻ എന്ന് കർഷകന്റെ കൃഷിയിടത്തിൽ ഇറങ്ങി വ്യാപകമായരീതിയിൽ കൃഷി നശിപ്പിച്ചു.
    കർഷകൻ കൊല്ലപ്പെട്ട അവസരത്തിൽ ഇവിടെയെത്തിയ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിയിരുന്നെങ്കിലുംഇതൊന്നും പാലിക്കപ്പെട്ടില്ല.ആന  ഇറങ്ങുന്ന വഴിയിൽ ലൈറ്റ് സ്ഥാപിക്കാമെന്നും,റെയിൽ ഫെൻസിങ്, ട്രെൻഞ്ച്, ആനക്ക് മതിൽ എന്നിവ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിയെങ്കിലും ഇതൊന്നും പ്രാബല്യത്തിൽ വന്നില്ല.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ യോഗം ചേരുകയും  ഡി എഫ് ഒ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക്  നീങ്ങാൻ തീരുമാനിക്കുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only