Mar 17, 2022

പുടിനെ മനോരോഗിയെന്ന് വിളിച്ച റഷ്യന്‍ മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍: മുന്‍ കാമുകന്‍ പിടിയില്‍ല


ഗ്രേറ്റ വെഡ്‌ലര്‍ (23) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ ഒരു വര്‍ഷമായി കാണാതായിരുന്നു.

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മനോരോഗമാണെന്ന് വിമര്‍ശിച്ച മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളില്‍ നിന്ന് കണ്ടെത്തി.

ഗ്രേറ്റ വെഡ്‌ലര്‍ (23) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ ഒരു വര്‍ഷമായി കാണാതായിരുന്നു.

ഗ്രേറ്റയുടെ മുന്‍കാമുകനായ കൊറോവിനാണ് കൊലയാളിയെന്ന് പൊലീസ് കണ്ടെത്തി. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് വിവരം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലാണ് കൊല നടന്നത്. ഗ്രേറ്റയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതശരീരം മൂന്ന് ദിവസം മുറിക്കുള്ളില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ഒരു പെട്ടിക്കുള്ളിലാക്കി ലിപെറ്റ്‌സ്‌കില്‍ എന്ന സ്ഥലത്തെത്തിച്ച്‌ അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച്‌ കൊറോവിന്‍ കടന്നുകളയുകയായിരുന്നു. ഒരു വര്‍ഷത്തോളം കാറില്‍ തന്നെ കിടന്നിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഗ്രേറ്റയെ ഏറെ നാളായി കാണാതായപ്പോള്‍ സംശയം തോന്നിയ യുക്രെയിനിലെ സുഹൃത്ത് മോസ്കോയില്‍ പരാതിപ്പെടുകയും ഇതെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഗ്രേറ്റ പുടിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പുടിന്റെ മാനസികനില തകരാറിലാണെന്ന് ഗ്രേറ്റ ആരോപിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഗ്രേറ്റയെ കാണാതായതോടെ റഷ്യന്‍ സര്‍ക്കാരിനും പുടിനുമെതിരെ സംശയങ്ങളും ആരോപണങ്ങളും വ്യാപിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only