മുക്കം: രാജ്യം ഭരിക്കുന്നവർ വിവേചനവും വിഭജനവും നടത്തുന്ന ദുരന്തമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി എംപി. രാജ്യത്ത് ഒത്തൊരുമ നഷ്ടപ്പെട്ടിരിക്കുന്ന കാഴ്ചയാണ്. ഓർഫനേജ് എൽപി സ്കൂളിൽ 2 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും വിഭജനവും നന്നല്ല. താഴ്ന്നവനെയും ഉയർന്നവനെയും തമ്മിൽ വേർതിരിക്കുകയാണ് ഭരണ കർത്താക്കൾ– രാഹുൽ ഗാന്ധി പറഞ്ഞു. ഓർഫനേജ് എൽപി സ്കൂളിന് 2 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം രാഹുൽ ഗാന്ധി എംപി നാടിന് സമർപ്പിച്ചു.
ആധുനിക സൗകര്യങ്ങളോടു കൂടി ബഹുനില കെട്ടിടമാണ് നിർമിച്ചത്. അനാഥശാല വൈസ് പ്രസിഡന്റ് എ.ഇ.മൊയ്തീൻ ഹാജി ആധ്യക്ഷ്യം വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.പി.അനിൽകുമാർ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ പി.ടി.ബാബു, സ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപ്, ഓർഫനേജ് ജനറൽ സെക്രട്ടറി വി.ഇ.മോയിമോൻ ഹാജി, സിഇഒ വി.അബ്ദുല്ലക്കോയ ഹാജി,
വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി ഹാജി, ട്രഷറർ വി.മോയി,സെക്രട്ടറി സി.മൂസ, വി.മരയ്ക്കാർ, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി.കുഞ്ഞാലി,സി.പി.ചെറിയ മുഹമ്മദ്, ഓർഫനേജ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ എ.എം.നിസാർ ഹസ്സൻ, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ എം.ബിനു, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.പി.മോനുദ്ദീൻ, ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എൻ.കെ.മുഹമ്മദ് സലീം,പിടിഎ പ്രസിഡന്റ് കെ.എം.അഷ്റഫ് അലി എന്നിവർ പ്രസംഗിച്ചു.
Post a Comment