Mar 4, 2022

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു


കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു. പാതി വഴിയിൽ വച്ച് വിദ്യാർത്ഥിയെ തിരികെ കൊണ്ടുപോയി.
വിദ്യാർത്ഥിയെ അതിർത്തിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ആൾനാശം പരമാവധി കുറച്ചുകൊണ്ടുള്ള ഒഴിപ്പിക്കലാണ് ലക്ഷ്യമെന്നും മന്ത്രി ട്വീറ്റ് ചയ്തു.

അതേസമയം, റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണയായി. എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലസ്‌കി അറിയിച്ചു.
പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്നും സെലൻസ്കി പറഞ്ഞു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only