തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വ്യാപാര വ്യവസായങ്ങൾക്കും ട്രേഡ് ലൈസൻസ് നൽകുന്ന പ്രവർത്തനങ്ങൾ ലളിതവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്ഥാപന ങ്ങളുടേയും ഡിജിറ്റൽ വിവര ശേഖരണം നടത്തുന്നു.
സ്മാർട് വ്യാപാർ എന്ന പേരിൽ നടക്കുന്ന വിവര ശേഖരണത്തിന്റെ ഡിജിറ്റൽ ഫോറം തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ ഇല്ലിക്കലിന് സെന്റ് ചെയ്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ഷൈനി ബെന്നി, സെക്രട്ടറി ബിബിൻ ജോസഫ്, നൈല തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Post a Comment