മുക്കം : സ്ത്രീപീഢകരുടേയും രാജ്യദ്രോഹികളുടേയും ഗുണ്ടകളുടേയും മതത്തെ പേടിച്ച് കേസെടുക്കാനോ പ്രതികരിക്കാനോ തയ്യാറാകാത്ത പിണറായി പോലീസും ഭരണകൂടവും കേരളനാടിന് അപമാനമാണ് യുവമോർച്ച സംസ്ഥാന ജന:സിക്രട്ടറി ശ്രീ ഗണേഷ് പന്തീരാങ്കാവ് പറഞ്ഞു .
കാവനൂരിലെ മാനസിക പ്രശ്നമുള്ള പെൺകുഞ്ഞിനെ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വച്ച് പീഡിപ്പിച്ച സംഭവിത്തിലും ഭരണകൂട നിഷ്കൃയതയിലും പ്രതിഷേധിച്ചു കൊണ്ട് ബി.ജെ.പി മുക്കം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധർണ്ണാസമരം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം .
കാശ്മീരി പണ്ഢിറ്റുകളോട് ക്രൂരത കാണിച്ച മുസ്ലീം ഭീകരവാദികളുടെ അതേ മാനസികാവസ്ഥ തന്നെയാണ് പെൺകുഞ്ഞിനെ പീഢിപ്പിച്ച മുട്ടാളൻഷിഹാബു മാർ കേരളത്തിൽ പ്രകടിപ്പിക്കുന്നത്.
"സ്ത്രീ സുരക്ഷക്ക് സ്ത്രീ ശക്തി " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടന്ന ധർണ്ണയിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീമതി സുകൃതി ചെറുമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന സമിതി അംഗം ശ്രീ ജോസ് വാലു മണ്ണേൽ , സംസ്ഥാന കൗൺസിൽ അംഗം ശ്രീ ബാബു മൂലയിൽ ,ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് ശ്രീ സി.ടി.ജയപ്രകാശ് ,മണ്ഡലം ജന: സിക്രട്ടറി ശ്രീ ബിനോജ് ചേറ്റുർ , ശ്രീ അഖിൽ പി.എസ് , കൗൺസിലർമാരായ ശ്രീ എം.ടി വേണുഗോപാൽ , നികുഞ്ജം വിശ്വൻ , തുടങ്ങിയവർ സംസാരിച്ചു .
Post a Comment