Mar 18, 2022

പതിനേഴുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഓർത്തഡോക്സ് സഭ വൈദികനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ല


പത്തനംതിട്ട : പതിനേഴുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഓർത്തഡോക്സ് സഭ വൈദികനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് വലിയപള്ളിയുടെ സഹവികാരിയായ ഫാ. പോണ്ട്സൺ ജോണിനെ ഇന്ന് മാർച്ച് 17ന് പുലർച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് വൈദികൻ ലൈംഗി കാതിക്രമം നടത്തിയെന്ന അധ്യാപികയുടെ പരാതിയുടെ അടിസ്ഥാന ത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാർച്ച് 12,13 തിയതി കളിലായാണ് ലൈംഗികാതിക്രമം നടന്നിരിക്കുന്നത്.

അതേസമയം ബലാത്സംഗ കേസിൽ വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി. പള്ളികളിലെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്ന് വൈദികനെ വിലക്കി.

പഠനത്തിൽ പെൺകുട്ടി പിന്നിലായതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ കൗൺസിലിങ്ങിനായി വൈദികന്‍റെ അടുത്തെത്തിച്ചത്. ആദ്യം കൗൺ സിലിങ് കേന്ദ്രത്തിൽ വച്ചും പിന്നീട് കൗൺസിലിങ്ങിന്‍റെ രണ്ടാം ഘട്ട മെന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയുമാണ് ലൈംഗി കാതിക്രമം നടത്തിയതെന്നാണ് പരാതി. പെൺകുട്ടി പീഢന വിവരം സഹപാഠിയോട് പറയുകയും സഹപാഠി അത് അധ്യാപികയോടും പറയുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only