Mar 25, 2022

കൈതപ്പൊയിൽ – അഗസ്ഗ്യൻമുഴി റോഡ് പ്രവൃത്തി; കരാർ കമ്പനിക്ക് ഇനി രണ്ടു മാസം മാത്രം; ലിൻ്റോ ജോസഫ് എം.എൽ.എ


കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കൈതപ്പൊയിൽ -അസ്ത്യൻമുഴി റോഡ്, മലയോര ഹൈവേ എന്നീ പ്രവൃത്തികളുടെ പുരോഗതി യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്നു. കൈതപ്പൊയിൽ -അഗസ്ഗ്യൻമുഴി റോഡ് പ്രവൃത്തി മെയ്‌ മാസത്തിൽ പൂർത്തിയാക്കാത്ത പക്ഷം  കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കും എന്നതാണ് യോഗത്തിലെ പ്രധാന തീരുമാനം. മലയോര ഹൈവേ അലൈൻമെന്റ് മാറ്റം കിഫ്ബി നിർദ്ദേശമനുസരിച്ചു ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമായി. പ്രവൃത്തിയിൽ നേരിടുന്ന മറ്റു പ്രയാസങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും തീരുമാനിച്ചു.

സ്നേഹപൂർവ്വം
ലിന്റോ ജോസഫ്
എം എൽ എ, തിരുവമ്പാടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only