പുൽപ്പളളി : യുവതിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നല്ലൂർനാട് പായോട് തൃപ്പൈകുളം വീട്ടിൽ ടി വി സനൂപ് (26) ആണ് അറസ്റ്റിലായത്. 2019- ലാണ് പരാതിക്കിടയാക്കിയ സംഭവം.
പഠന സമയത്തുള്ള പരിചയം വെച്ച് പുൽപ്പള്ളി സ്വദേശിനിയായ പരാതിക്കാരിയുമായി അടുക്കുകയും പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് പെൺകുട്ടിയോട് സനൂപ് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ 21 നാണ് യുവതി പുൽപ്പളളി പോലീസിൽ പരാതി സമർപ്പിച്ചത്. യുവതിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി. ഇന്നലെയാണ് ഇയാളെ പോലീസ് അറസ്റ് ചെയ്തത്.
Post a Comment