രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും GPS ഘഡുപ്പിച്ച വാഹനത്തിൽ കുടിവെള്ളം വിതരണം ചെയ്യാൽ തയ്യാറാക്കാത്ത ഭരണ സമിതി നിലപാടിൽ പ്രതിഷേധിച്ച് LDF മെമ്പർമാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഉൾപ്പെടെ നിരവധി തവണ ഇക്കാര്യം ഉന്നയിച്ചിട്ടും, വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ പ്രസിഡന്റിനെയും മറ്റധി കാരികളെയും കണ്ടെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ തയ്യാറായിട്ടില്ല. ഇന്ന് ഗവൺമെന്റ് സർക്കുലറുമായ് പ്രസിഡന്റിനെ സമീപിച്ച LDF മെമ്പർമാരോട് പഞ്ചായത്ത് നേരിട്ട് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കില്ലെന്ന് പറഞ്ഞതോടെ മെമ്പർമാർ പ്രതിഷേധിക്കുകയായിരുന്നു. പ്രെഫൈൽ ക്രഷറുകാരുടെ നേതൃത്വത്തിൽ ഒരു ടിപ്പറിൽ ഇടക്കിടക്ക് ഓടുന്ന ഒരു വാഹനം മാത്രമാണ് ഇന്ന് ജനങ്ങക്ക് ഏക ആശ്രയം.
പഞ്ചായത്ത് അടിയന്തിരമായ് ഗവൺമെന്റ് ഉത്തരവ് നടപ്പിലാക്കി കുടിവെള്ളം എത്തിച്ച് നൽകണമെന്ന് LDF മെമ്പർ മാർ ശക്തമായ് ആവശ്യപെട്ടു. ഇല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരം നടത്തുമെന്നു മെമ്പർ മാർ പറഞ്ഞു. സമരം KP ഷാജി ഉത് ഘാനം ചെയ്തു. MR സുകുമാരൻ അധ്യക്ഷനായി.കെ.ശിവദാസൻ , EP അജിത്ത്, Kk നൗഷാദ് ,ജിജി ത സുരേഷ്, ശ്രുതി കമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു.
Post a Comment