Mar 22, 2022

കെ എസ് ആർ ടിസി ബസ്സിൽ നിന്നും യുവതിയുടെ രേഖകളും, പണവുമടങ്ങിയ പേഴ്സ് പോക്കറ്റടിച്ചു, സ്റ്റേഷനിൽ എത്തിച്ച ബസ്സിലെ സഹയാത്രികരെ പരിശോധിക്കാൻ വനിതാ പോലീസ് എത്തിയില്ല


താമരശ്ശേരി: ഈങ്ങാപ്പുഴയിൽ നിന്നും - കുന്ദമംഗത്തേക്ക് കെഎസ്ആർടിസി TT ബസ്സിൽ കയറിയ യുവതിയുടെ മൂന്ന് ATM കാർഡുകളും, പാൻ കാർഡും, ആധാർ കാർഡും, പണവും അടങ്ങിയപേഴ്സാണ്  ബസ്സിൽ മോഷ്ടിക്കപ്പെട്ടത്.

തൻ്റെ കൈവശമുണ്ടായിരുന്ന ബാഗിലെ സൈഡ് പോക്കറ്റിലായിരുന്നു പേഴ്സ് സൂക്ഷിച്ചിരുന്നത്. എന്നാൽ ബാഗിൻ്റെ ചെയിൻ തുറന്ന നിലയിലായിരുന്നു.
മറ്റു യാത്രക്കാരുടെ ബാഗുകളും തുറന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

യുവതിയുടെ പരാതി പ്രകാരം ബസ്സ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ബസ് എത്തിച്ചെങ്കിലും യുവതിയുടെ സമീപമുണ്ടായിരുന്ന സ്ത്രീകളെ ദേഹപരിശോധന നടത്താൻ വനിതാ പോലീസുകാർ ആരും എത്തിയിരുന്നില്ല, ഇതിനാൽ ആരുടേയും ദേഹപരിശോധന നടന്നില്ല.

ഈങ്ങാപ്പുഴ സ്വദേശിനിയായ യുവതി പിന്നീട് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങി.

പേഴ്സ് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിലോ 0495 2222240, താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.9074203307

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only