Mar 18, 2022

ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച പശുവിന് യു. ആർ എഫ് ലോക റിക്കോർഡ്


കോഴിക്കോട്ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച പശുവെന്ന ബഹുമതി യു ആർ എഫ് വേൾഡ് റിക്കോർഡ് കോഴിക്കോട്   ഫറോക്കിലെ മീനാക്ഷി കരസ്ഥമാക്കി. ഫറോക്ക് കരുവൻ തുരുത്തി സഫീദ മൻസിലിൽ  ക്ഷീര കർഷകൻ കെ എം ബഷീറിന്റെ അരുമയാണ്  മീനാക്ഷി . ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് മീനാക്ഷിയ്ക്ക് ഒരു കുട്ടി ജനിച്ചു. 

ഈ ഗണത്തിൽ വെച്ചൂർ പശുവിനാണ് നിലവിലെ ഗിന്നസ്  റിക്കാർഡ്. ഗിന്നസ് രേഖകൾ പ്രകാരം ഈ പശുവിന് ഉയരം 90 സെന്റീമീറ്ററാണ്. എന്നാൽ മീനാക്ഷിയുടെ ഉയരം 76 സെന്റീമീറ്റർ .

വെററിനറി സർജൻ Dr. ഇ എം മുഹമ്മദിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മീനാക്ഷി മൂന്ന് വയസുള്ള പൂർണ്ണ വളർച്ചയെത്തിയ പശുവാണ്. ആന്ധ്രയിലെ പുങ്കാനൂർ ഇനത്തിൽ പെട്ടതാണ് മീനാക്ഷി.ഗിന്നസ് റെക്കോഡാണ് അടുത്ത ലക്ഷ്യമെന്ന് കെ.എം മുഹമ്മദ് ബഷീർ പറഞ്ഞു.ഇന്ത്യയിൽ വംശനാശം നേരിടുന്ന അപൂർവ്വയിനം നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ കൗതുക കണ്ടെത്തുന്ന ബഷീറിന്റെ കാലിത്തൊഴുത്തിൽ പത്തിനം നാടൻ പശുക്കളുണ്ട്. 

മികച്ച സഹകാരിയും കരുവൻ തുരുത്തി  സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും,സംയോജിത ജൈവ കൃഷിയുടെ ഫറോക്ക് ഏരിയ ചെയർമാനുമാണ്.



നാടൻ പശുക്കളിൽ നിന്നും പോഷക മൂല്യമുള്ള പാലും പാലുൽപ്പന്നങ്ങളും  വിതരണം ചെയ്യുന്ന ഡിവൈൻ നാച്ചുറൽ എ ടു മിൽക്ക് സ്ഥാപനം നടത്തിപ്പിനായി രാജ്യത്തുടനീളം സഞ്ചരിക്കാറുണ്ട്.  

മാർച്ച് 18 ന് വൈകുന്നേരം 5 മണിക്ക് ഫറോക്ക് കരുവൻ തുരുത്തി ,മഠത്തിൽ പാടം - സഹീദ മൻസിലിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം  മന്ത്രി പി .എ മുഹമ്മദ് റിയാസ് യൂണിവേഴ്സൽ റിക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കും.

വാർത്താ സമ്മേളനത്തിൽ യു ആർ എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് , ഡോ. ഇ എം മുഹമ്മദ്,കെ.എം. മുഹമ്മദ് ബഷീർ,ഗിന്നസ് പ്രജീഷ് കണ്ണൻ, വിനു തിരൂർ എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only