Mar 17, 2022

ലഹരി വ്യാപനത്തിനെതിരെ കർമ്മ പദ്ധതിയുമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌.


ഓമശ്ശേരി:വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ വിപുലമായ കർമ്മപദ്ധതിയുമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌.പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഭരണസമിതി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും വിവിധ രാഷ്‌ട്രീയ-മത-സാമൂഹ്യ-സന്നദ്ധ സംഘടനാ പ്രതിനിധികളുടേയും സംയുക്ത യോഗം ഭാവി പരിപാടികൾക്ക്‌ രൂപം നൽകി.വ്യക്തിയേയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി വിപത്തിനെതിരെ ജനങ്ങള്‍ക്ക് പ്ര‌ത്യേകിച്ച്‌ യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയായ‘വിമുക്തി’ യുടെ പ്രവർത്തനങ്ങൾ വാർഡ്‌ തലങ്ങളിൽ ശക്തമാക്കാനും ബഹുജന പങ്കാളിത്തത്തോടെ അവബോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു.

വാർഡ്‌ തലങ്ങളിൽ ജനകീയ സമിതികൾ രൂപവൽക്കരിച്ചാണ്‌ ലഹരിക്കെതിരെ കാമ്പയിൻ നടത്തുന്നത്‌.ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യം സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കും.വാർഡ്‌ തല കമ്മിറ്റികൾ രൂപീകരിച്ചതിന്‌ ശേഷം പഞ്ചായത്ത്‌ തലത്തിൽ കമ്മിറ്റി രൂപവൽക്കരിക്കും.ലഹരി വിരുദ്ധ സന്ദേശവുമായി ബഹുജനങ്ങളെ അണി നിരത്തി ഓമശ്ശേരിയിൽ റാലി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.വിദ്യാര്‍ത്ഥികളിലും യുവതലമുറയിലും പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന്‌ വിവിധ കര്‍മ്മ പരിപാടികള്‍ എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കും.വ്യത്യസ്ത ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങൾ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.




സ്‌കൂള്‍,കോളേജ്‌ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകള്‍,നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍,കുടുംബശ്രീ,റെസിഡന്‍സ് അസോസിയേഷനുകള്‍,ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍,വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മകള്‍ എന്നിവയിലൂടെയുള്ള ബോധവൽക്കരണ പ്രവര്‍ത്തനങ്ങൾക്ക്‌ പ്രാമുഖ്യം നൽകാനും യോഗം തീരുമാനിച്ചു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ബ്ലോക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ്‌.പി.ഷഹന,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്ണൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടനാ പ്രതിനിധികളായ പി.പി.കുഞ്ഞായിൻ,പി.വി.സ്വാദിഖ്‌,ഒ.കെ.സദാനന്ദൻ,പി.എ.ഹുസൈൻ മാസ്റ്റർ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,ശിഹാബ്‌ വെളിമണ്ണ,നൗഷാദ്‌ ചെമ്പറ,സി.കെ.വിജയൻ,കുന്നത്ത്‌ നാസർ വെളിമണ്ണ,എൽ.വി.മുനീർ കൂടത്തായി,പി.വി.അബ്ദുൽ സലാം,അബൂബക്കർ സ്വിദ്ധീഖ്‌ ഓമശ്ശേരി,കെ.കെ.ബഷീർ എന്നിവർ സംസാരിച്ചു.കൊടുവള്ളി പോലീസ്‌ സബ്‌ ഇൻസ്പെക്ടർ ശ്രീകുമാർ,താമരശ്ശേരി എക്സൈസ്‌ ഇൻസ്പെക്ടർ ടി.ശറഫുദ്ദീൻ,സിവിൽ എക്സൈസ്‌ ഓഫീസർ കെ.പ്രസാദ്‌ എന്നിവർ ക്ലാസ്സെടുത്തു.പഞ്ചായത്തംഗം പി.കെ.ഗംഗാധരൻ നന്ദി പറഞ്ഞു.പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,സി.എ.ആയിഷ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,പങ്കജവല്ലി,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,വൈസ്‌ ചെയർപേഴ്സൺ ഷീല അനിൽകുമാർ,മാധ്യമ പ്രവർത്തകർ,വിവിധ സംഘടന,ക്ലബ്‌,സന്നദ്ധ കൂട്ടായ്മകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോ:ലഹരി വ്യാപനത്തിനെതിരെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി സംഘടിപ്പിച്ച യോഗം പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only