Mar 14, 2022

രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം; അച്ഛനും മകളും അറസ്റ്റില്‍


മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനെയും മകളെയും അറസ്റ്റ്ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ് പിടികൂടിയത്. സാജിത എന്ന യുവതിയ്ക്കാണ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്.

നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവിലായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only