മുക്കം : കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ് ൽ പ്രവർത്തിക്കുന്ന കോസ്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബിനു കീഴിൽ 3 വർഷങ്ങളായി സർവീസ് നടത്തുന്ന
ജനകീയ ആംബുലൻസിന്റെ പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണാർത്ഥവും ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു.
20-03-2022 ഞായറാഴ്ച എസ്റ്റേറ്റ് ഗേറ്റ് ൽ സംഘടിപ്പിച്ച ചലഞ്ചിന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു ..
ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച ഒരുക്കങ്ങൾ മുതൽ ഞായറാഴ്ച ഉച്ചയോടെ അവസാനിച്ച വിതരണം വരെ ഉണ്ടായ മികച്ച ജനപങ്കാളിത്തം ചലഞ്ചിനെ കൂടുതൽ ശ്രദ്ധേയമാക്കി..
പരിപാടിയുമായി സഹകരിച്ചു കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായ എല്ലാ സുമനസ്സുകൾക്കും ഭാരവാഹികൾ നന്ദി അർപ്പിച്ചു
പ്രസിഡന്റ് അംജദ് ഖാൻ യു കെ ,സെക്രട്ടറി സഹ്ഷാദ് പി ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ,ഷാനിഫ് എം ,സുഹൈബ് കെ , അഫ്സൽ കെ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു . മറ്റു ക്ലബ് ഭാരവാഹികൾ ,സീനിയർ പ്രതിനിധികൾ ,കോസ്കോ ജൂനിയർ ടീം അംഗങ്ങൾ ,പ്രവാസി പ്രതിനിധികൾ ,നെല്ലിക്കുത് ഗ്രാമം കൂട്ടായ്മ അംഗങ്ങൾ,ടീം കൂതറാസ്, മറ്റു അഭ്യുദയകാംക്ഷികൾ അടക്കം എല്ലാ നാട്ടുകാരും പരിപാടിക്ക് സജീവമായി പിന്തുണ നൽകി ..പൊള്ളുന്ന ചൂടിന് ആശ്വാസമായി
കോസ്കോ ജൂനിയർ ടീം അംഗങ്ങൾ പരിപാടിക്കിടെ ശീതള പാനീയം വിതരണം ചെയ്തു ..
പരിപാടിയുടെ വിജയത്തിന് നിസ്സീമമായ പിന്തുണ നൽകിയ എല്ലാവർക്കും ബിരിയാണി ചാലെഞ്ച് കോഓർഡിനേറ്റർ അസ്ഹർ ജമാൽ എ പി നന്ദി അർപ്പിച്ചു ..
Post a Comment