Mar 12, 2022

മീഡിയ വൺ വിലക്ക് ; പ്രതിഷേധ സായാഹ്നം നാളെ മുക്കത്ത്


മുക്കം : മീഡിയ വൺ ചാനൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ നാളെ (ഞായർ) മുക്കത്ത് പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. 

പരിപാടിയിൽ സാമൂഹിക ,രാഷ്ട്രീയ ,മത ,സാംസ്ക്കാരിക സംഘടന നേതാക്കളും പ്രമുഖ മാധ്യമ പ്രവർത്തകരും സംസാരിക്കും.വൈകിട്ട് 3.15 ന് ബഹുജന പ്രകടനം അഭിലാഷ് ജംക്ഷനിൽ നിന്നാരംഭിക്കും . തുടർന്ന് നാല് മണിക്ക് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ സമ്മേളനം നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only