Mar 12, 2022

കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ശ്രീധന്യ പ്ലാന്റ് ഉപരോധിച്ചു.


കാരശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ കാരശ്ശേരി പഞ്ചായത്തിന് കീഴിലുള്ള അപ്രോച് റോഡുകൾ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ പല പ്രാവശ്യം പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ശ്രീ ധന്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ചെവി കൊള്ളാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ്ഭരണ സമിതി അംഗങ്ങൾ യൂ ഡി എഫ് നേതാക്കൾ എന്നിവർ ചേർന്ന് ശ്രീ ധന്യ പ്ലാന്റ് ഉപരോധിച്ചു. ഉപരോധത്തിന്റെ ഫലമായി കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും മുക്കം പോലീസിന്റെ സാന്നിധ്യത്തിൽചർച്ച നടത്തി ഉടൻ നടപടികൾ സ്വീകരിക്കാം എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തു.
നടപടികൾ ഉണ്ടായില്ലങ്കിൽ തുടർ സമരങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡണ്ട് കമ്പനി അധികൃതരെ അറിയിക്കുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only