കാരശ്ശേരി പഞ്ചായത്തിൽ കറുത്ത പറമ്പിൽ പഞ്ചായത്ത് ഭരണ സമിതി അറിയാതെ ക്വാറിക്ക് ലൈസൻസ് നൽകിയ നടപടി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.പൊതു പണിമുടക്ക് ദിവസമായ ഇന്ന് സൈറ്റ് ലെവൽ ചെയ്യുന്നതിന് എത്തിയ ഹിറ്റാച്ചിയും ഒരു ടിപ്പറുമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞത്.പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച ഉപസമിതി ഇന്നലെ സ്ഥലത്ത് പൊതു ജനങ്ങളുടെ പരാതി കേൾക്കുന്നതിന് എത്തിയപ്പോഴാണ് പണി നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത, വൈസ് പ്രസിഡന്റ് എടത്തിൽ ആമിന,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,മെമ്പർമാരായ ഷാഹിന ടീച്ചർ, അഷ്‌റഫ് താച്ചാറമ്പത്ത്,റുക്കിയ റഹീം, കുഞ്ഞാലി മമ്പാട്ട് എന്നിവരുടെ നേതൃത്വത്തി ലായിരുന്നു സിറ്റിംഗ് നടത്തിയത്..
Post a Comment