Mar 7, 2022

സംസ്ഥാനപാതയിലെ ഓടത്തെരുവിൽ വീണ്ടും അപകടം : ബൈക്ക് കൊക്കയിൽ വീണു, രണ്ടാൾക്ക് പരിക്ക്


കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ വീണ്ടും അപകടം. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ജൗഹർ (25), നസീഹ (18) എന്നിവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിൽനിന്ന് 10 അടിയിലേറെ താഴ്ചയിലേക്കാണ് ബൈക്ക് വീണത്. ഓടത്തെരുവ് വളവിന്റെ ഏറ്റവും മുകൾ ഭാഗത്തുള്ള ഇവിടെ റോഡിന്റെ ഇരുവശവും ആഴമേറിയ കൊക്കയാണ്. തോടിന്റെ കലുങ്ക് വീതികൂട്ടാതെ റോഡ് നവീകരണം നടത്തിയതാണ് അപായക്കെണിയായത്.

മുക്കാൽ കിലോമീറ്ററിനുള്ളിൽ എട്ട് വളവുകളും കയറ്റവും ഇറക്കവുമായ ഓടത്തെരുവിൽ അപകടങ്ങൾ പതിവാണ്. സംസ്ഥാനപാത വീതികുട്ടി നവീകരിക്കുമ്പോൾ ഈ വളവുകൾ നിവർത്തണമെന്നും കലുങ്ക് വീതികൂട്ടണമെന്നും ആവശ്യം ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ല

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only