Mar 25, 2022

അറബിക്കടലിന് സമീപം ചക്രവാതചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത ഇന്നും നാളെയും ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണമുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസങ്ങളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴതുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

തെക്ക് കിഴക്കന്‍ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്‌ക്ക് കാരണം. ഇന്ന് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും, നാളെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം മഴയ്‌ക്ക് ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും, തീരമേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. 

കടപ്പാട് ജനം ടിവി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only