കൂടരഞ്ഞി:_ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യമുയർത്തി സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു_.
_പരിപാടിയിൽ വെള്ളരിപ്രാവിനെ പറത്തി സ്കൂൾ മാനേജർ റവ.ഫാദർ റോയ് തേക്കുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളിൽ യുദ്ധവിരുദ്ധ സന്ദേശവും ബോധവൽക്കരണവും നടത്തി_.
_സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സണ്ണി പെരുകിലം തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എസ് രവീന്ദ്രൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൂൾ അധ്യാപിക ബീന ടീച്ചർ നന്ദി പറഞ്ഞു_.
_റഷ്യ - യുക്രെൻ യുദ്ധസാഹചര്യത്തിൽ കുട്ടികൾ നിർമ്മിച്ച സമാധാന സന്ദേശ മടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്. സ്കൂളിൽ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി അങ്ങാടി ചുറ്റി സ്കൂളിൽ തിരിച്ചെത്തി._
_ഉപജില്ലാ തലത്തിൽ നടത്തിയ(BRC) ക്വിസ് കോമ്പറ്റീഷനിൽ വിജയിച്ച മുഹമ്മദ് നിഹാലിന് ട്രോഫിയും സാക്ഷ്യപത്രവും റവ. ഫാദർ റോയ് തേക്കുംകാട്ടിൽ നൽകി അനുമോദിച്ചു
(നിങ്ങളുടെ മക്കളെ മികവുറ്റവരായി തീർക്കുവാൻ മികച്ച അധ്യാപകരുടെ ശിക്ഷണത്തിലുള്ള വിദ്യാഭ്യാസത്തിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു)
കൂടുതൽ വിവരങ്ങൾക്ക്
📞9188163371_
Post a Comment