Mar 12, 2022

ഞാന്‍ അഭിനയിക്കുമ്പോള്‍ ആളുകള്‍ കുറച്ച് സീനുകള്‍ പ്രതീക്ഷിക്കും; പുതിയ സിനിമയെ കുറിച്ച് സണ്ണി ലിയോണ്‍


സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പുതിയ സിനിമയാണ് ‘അനാമിക’. ഈ ചിത്രത്തില്‍ തന്റെ കരിയറിലെ തന്നെ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണെന്ന് സണ്ണി ലിയോണ്‍ പറയുന്നു.ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നായും താരം പറഞ്ഞു. ഞാന്‍ ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു, അതില്‍ കുറച്ച് സെക്‌സ് സീനുകള്‍ ഉണ്ടാകണം. കഥാപാത്രത്തിന് ആവശ്യമെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല.




നിങ്ങള്‍ സണ്ണിയാണ്, ഞങ്ങള്‍ ഇതാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറയുന്നവരുണ്ട്. അതൊന്നും തന്നെ ബാധിക്കുന്നില്ല. ഒരു നടിയെന്ന നിലയില്‍ വ്യത്യസ്ത റോളുകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്’. സണ്ണി കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.


തന്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായത് ഷാരൂഖ് ഖാന് ഒപ്പം സ്‌ക്രീന്‍ പങ്കിട്ടതാണെന്ന് സണ്ണി പറയുന്നു. ‘റയീസി’ലെ ഐറ്റം സോങ് വളരെ നല്ലൊരു അനുഭവമായിരുന്നുവെന്നും ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only