Mar 25, 2022

ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ' ഓമശ്ശേരിയിൽ മനുഷ്യ മഹായജ്ഞം നാളെ.


ഓമശ്ശേരി:'ഹരിതം,സുന്ദരം,ഓമശ്ശേരി'മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ നാളെ(ശനി)'ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ'എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയോരം ശുചീകരിക്കുന്നു.കൂടത്തായി ഓടറാപ്പ്‌ മുതൽ മാതോലത്ത്‌ കടവ്‌ വരെ പതിനഞ്ച്‌ കിലോമീറ്റർ ഭാഗമാണ്‌ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.രാവിലെ 8.30 മുതൽ ഉച്ചക്ക്‌ 12 മണി വരെയാണ്‌ ആയിരങ്ങൾ പങ്കെടുക്കുന്ന മനുഷ്യ മഹാ യജ്ഞം.അഞ്ച്‌ ഏരിയകൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ശുചീകരണം കൊളത്തക്കരയിൽ ജില്ലാ കളക്ടർ ഡോ:നരസിംഹുഗരി ടി.എൽ.റെഡ്ഡി ഉൽഘാടനം ചെയ്യും.ജന പ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

അഞ്ചിടങ്ങളിലും പരിപാടിയുടെ വിജയത്തിന്നായി പ്രാദേശിക കമ്മിറ്റികൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.പുഴയിലിറങ്ങുന്നവർക്ക്‌ ജല ജന്യ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ ഗുളികകളും വിതരണം ചെയ്തു.പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജന പ്രതിനിധികളുടേയും പ്രാദേശിക കമ്മിറ്റികളുടെ ഭാരവാഹികളുടേയും സംയുക്ത യോഗം മനുഷ്യ മഹാ യജ്ഞത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ പ്രതിരോധ മരുന്നുകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ പ്രസംഗിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു നന്ദിയും പറഞ്ഞു

പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,ഹെൽത്ത്‌ ഇൻസ്‌ പെക്ടർ സി.ടി.ഗണേശൻ,ഗ്രീൻ വേംസ്‌ പ്രൊജക്റ്റ്‌ ഹെഡ്‌ എൻ.ഫാരിസ്‌,പ്രാദേശിക കമ്മിറ്റികളുടെ ഭാരവാഹികളായ കെ.പി.അഷ്‌ റഫ്‌ കൂടത്തായി,പി.പി.ജുബൈർ,നാസർ കുന്നത്ത്‌,പി.ഇബ്രാഹീം ജാറം കണ്ടി,എം.സി.ഷാജഹാൻ നടമ്മൽ പൊയിൽ,പി.എസ്‌.അബീഷ്‌(കർമ്മ ഓമശ്ശേരി),വിവിധ വാർഡുകളിലെ തൊഴിലുറപ്പ്‌ പദ്ധതിയിലെ മേറ്റുമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.

പുഴയിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയുടെ സഹായസംഘടനയായ ഗ്രീൻ വേംസിന്റെ നേതൃത്വത്തിൽ അന്നുതന്നെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റും.കുടിവെളളവും ഗ്ലൗസും ചാക്കുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ച്‌ കേന്ദ്രങ്ങളിലുമെത്തിക്കും.1,2,3,4,5 വാർഡുകളിലുള്ളവർ കൂടത്തായിയിലും 14,17,18,19 വാർഡുകളിലുള്ളവർ വെളിമണ്ണയിലും 6,7,12,13,15,16 വാർഡുകളിലുള്ളവർ കൊളത്തക്കരയിലും 8,9,11 വാർഡുകളിലുള്ളവർ നടമ്മൽ പൊയിലിലും പത്താം വാർഡിലുള്ളവർ മാതോലത്ത്‌ കടവിലുമാണ്‌ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവേണ്ടതെന്ന് പഞ്ചായത്ത്‌ ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only