മുക്കം : - അകാരണമായി മുക്കത്തെ പ്രമുഖ പഴയകാല വ്യാപാരിയെ മർദ്ദിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡണ്ട് കെ.സി. നൗഷാദിനെതിരെ വ്യാപാരികൾ രംഗത്ത്. പ്രസിഡണ്ടിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും, അദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാവണമെന്നും മുക്കത്തെ വ്യാപാരികൾ ഒന്നടക്കം മുക്കം ഇ.എം.എസ് ഓഡിറ്റേറിയത്തിൽ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു._ ഇതുമായി ബന്ധപ്പെട്ട് പരാതി ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് നൽകാനും, ഉടനെ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം, ഉചിതമായ മറ്റു നടപടികളുമായി മുന്നോട്ടുപോകാനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.ബുധനാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ യാണ് വ്യാപാരി ആക്രമിക്കപ്പെട്ടത്, സാരമായ പരിക്കേറ്റ വ്യാപാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്, വ്യാപാരികൾക്ക് പ്രശ്നം വരുമ്പോൾ സംരക്ഷണം നൽകേണ്ടയാൾ ഇത്തരം നീച പ്രവൃത്തികൾ ചെയ്തതിൽ യോഗം ശക്തമായി അപലപിച്ചു. അദ്ദേഹം ഇനിയും ഈ സ്ഥാനത്ത് തുടരുന്നത് സംഘടനയുടെ പുരോഗതിക്കും കെട്ടുറപ്പിനും തടസ്സമാണെന്നും സംഘടനയുടെ അന്തസ്സിന് കളങ്കം വരുത്തിയെന്നും യോഗം വിലയിരുത്തി. ഇദ്ദേഹത്തിനെതിരിൽ നിയമ നടപടി സ്വീകരിക്കാൻ മേൽ ഘടകങ്ങൾക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ എല്ലാ വ്യാപാര സംഘടനകളുടെയും പ്രതിനിധികളും നൂറോളം മെമ്പർമാരും പങ്കെടുത്തു.
പ്രതിഷേധയോഗത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ടി.പി സാദിഖ്,ബക്കർ കളർ ബലൂൺ,കെ.സി. അഷ്റഫ് , ഷിംജി വാരിയംകണ്ടി,അനീസുദ്ദീൻ ഇന്റിമേറ്റ്,ഹാരിസ് ബാബു ,അസ് ലം എം.ടി,ചാലിയാർ അബ്ദു,ഫിറോസ് പത്രാസ് ,ഉണ്ണി ഫോമ ,അലി അക്ബർ, റൈഹാന നാസർ, അൽഫ റസാഖ്, നൂറുദ്ദീൻ സനം,നിസാർ ബെല്ല, കൈരളി അബ്ദുസലാം, ഫൈസൽ മെട്രോ എന്നിവർ നേതൃത്വം നൽകി.
Post a Comment