Mar 11, 2022

യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ


താമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് യുവതിയെ വീട്ടിൽ കയറി കടന്നുപിടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരുന്ന പശ്ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്മൽ ഹുസൈൻ (22) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ പ്രദേശവാസിയായ യുവതിയോട് കുടിവെള്ളം ചോദിച്ചെത്തിയ ഇയാൾ യുവതിയുടെ ദേഹത്ത് കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ തടഞ്ഞുവെച്ച പ്രതിയെ താമരശ്ശേരി എസ്.ഐ വി.എസ്.സനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
 വൈദ്യപരിശോധനയ്ക്കായി താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച അജ്മൽ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടെയെത്തിയ പോലീസുകാർ ശ്രമം വിഫലമാക്കി. ആശുപത്രി കോമ്പൗണ്ടിന് സമീപത്ത് നിന്ന് പിടികൂടി.  താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only