മുക്കം :ബഹുമുഖ പദ്ധതികളോടെ പന്നിക്കോട് സ്ഥാപിക്കുന്ന ശംസുൽ ഉലമ സെന്റർ ഫോർ ചാരിറ്റബ്ൾ &എഡ്യൂക്കേഷണൽ സർവീസ് സൊസൈറ്റി അറിവിന്റെ യും നന്മയുടെയും പ്രഭവ കേന്ദ്ര ങ്ങളായി മാറണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സക്സസ്സിന്റെ നിർമ്മാണ പ്രവർത്തികൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതാരാണ് കേരളീയ സമൂഹം. മറ്റെവിടെയും കാണാത്ത സംസ്കാരവും സമുദായ സൗഹൃദവും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത് കെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്നും തങ്ങൾ പറഞ്ഞു. സമസ്ത മുശാവറ മെമ്പർ കെ. ഉമർ ഫൈസി മുക്കം അധ്യക്ഷനായി. ടി. എ. ഹുസൈൻ ബാഖവി, സി. കെ. ഖാസിം, കെ. വി. അബ്ദുറഹിമാൻ, അലിഅക്ബർ മുക്കം, മെമ്പർശിഹാബ് മാട്ടുമുറി, യു.പി. ആലി പാണക്കാടൻ , അബ്ദുൽഅസീസ് നെല്ലിക്കാപറമ്പ്, മുഹമ്മദ് ഷാഫി ഫൈസി, മഹല്ല് ഖത്തീബ് മാരായ മുഹമ്മദ് ആഷിഖ് ബാഖവി, സക്കറിയ സഖാഫി മുണ്ടംപറമ്പ്, അബ്ദുറഹിമാൻ ലത്തീഫി, എഞ്ചിനീയർ മുഹമ്മദ്, ടി. കെ. കരീം, ഡോ. എ. പി. ആരിഫലി, സലാം ഒങ്ങുങ്ങൽ, എ. പി. സി. മുഹമ്മദ്, എൻ. പി. മെഹബൂബ് മാസ്റ്റർ, ടി. കെ. അബൂബക്കർ, സി. കെ. അബ്ദുൾറസാക്.... പ്രസംഗിച്ചു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും ഷൌക്കത്ത് പന്നിക്കോട് നന്ദിയും പറഞ്ഞു.
Post a Comment