തിരുവമ്പാടി:അഗസ്ത്യൻമുഴി _കൈതപ്പൊയിൽ റോഡ് നിർമാണം വൈകുന്നതിൽ പ്രതിക്ഷേധിച്ചും റോഡ് നിർമാണത്തിലെ അഴിമതി അന്വോഷിക്കണമെന്ന് ആവിശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരുവമ്പാടി പഴയ പെട്രോൾ പമ്പ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് പി.ഡബ്ല്യു.ഡി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.
റോഡ് അഴിമതിയിൽ പങ്കുള്ള ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും റോഡ് നിർമാണ പ്രവർത്തി ഉടൻ പൂർത്തീകരിക്കൻ സർക്കാർ ഇടപെടൽ നടത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്യ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോളി ആവിശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സഹീർ എരഞ്ഞോണ അധ്യക്ഷനായി.
ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഐ എൻ ടി യു സി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് നിഷാബ് മുല്ലോളി,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അഡ്വ: സൂഫിയാൻ ചെറുവാടി, സജീഷ്മുത്തേരി,അൻഷാദ് ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ മുഹമ്മദ് ദിശാൽ, കോൺഗ്രസ് തുരുവമ്പാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വട്ടപ്പറമ്പിൽ
നിയോജകമണ്ഡലം ഭാരവാഹികളായ റഹ്മത്തുള്ള, നിഷാദ് വിച്ചി സന്ദീപ് വാഴക്കാടൻ, മുന്ദിർ,സിജോ,അർജുൻ, ലിബിൻ,ജിജു കള്ളിപ്പാറ, ജിന്റോ പുഞ്ചത്തറപ്പിൽ, ഫൈസൽ കെ.പി, സൽമാൻ ഷഫീക്, സജീഷ്,അജ്മൽ യുസി ജംഷിദ് ഒളകര
എന്നിവർ പ്രസംഗിച്ചു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌മാരായ ജാസിൽ പുതുപ്പാടി,ആൽവിൻഞ്ചേരി, ജോർജ് കുട്ടി കക്കാടംപൊയിൽ, ഷാനിബ് ചേണാട്,നിഷാദ് മുക്കം പ്രതിക്ഷേധ മാർച്ചിന് നേതൃത്വം നൽകി.
Post a Comment