Mar 21, 2022

കോന്നി മുൻ എം.എൽ.എ ആയിരുന്ന പി.ജെ. തോമസ് നിര്യാതനായി


കോന്നി: കോന്നി മുൻ എം.എൽ.എ വകയാർ എസ്റ്റേറ്റിൽ പി.ജെ. തോമസ് (98) നിര്യാതനായി,. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. മൂന്നുതവണ കോന്നി എം.എൽ.എയും 22 വർഷം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കെ.പി.സി.സി അംഗം, ഡി.സി.സി ഭാരവാഹി എന്നീ നിലയിലും പ്രവർത്തിച്ചു. റബർ ബോർഡ് ചെയർമാനുമായിരുന്നു.

റബര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു. 1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു. 1967, 1970, 1977, 1982 തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു.
1965 ലാണ് കോന്നി നിയോജക മണ്ഡലം രൂപവത്കൃതമാകുന്നത്. ഇതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ അന്നത്തെ കൊല്ലം ഡി.സി.സി പ്രസിഡന്റ് സി.എന്‍. സ്റ്റീഫന്റെ നിര്‍ദേശപ്രകാരമാണ് പി.ജെ. തോമസ് മത്സരിക്കുന്നത്.

ഭാര്യ: 
എറണാകുളം കട്ടപ്പുറം കോമളം തോമസ്. 

മക്കൾ: 
സോമ (ബംഗളൂരു), ശശി (പുനലൂർ), ജേക്കബ്(വകയാർ). 

മരുമക്കൾ: 
മാത്യു ജോർജ് (ബംഗളൂരു), ഡോ. രാജൻ ജോർജ്(പുനലൂർ), രേഖ ജേക്കബ്. 

സംസ്കാരം

ഇന്ന് രാവിലെ 11ന്​ വകയാർ സെന്‍റ്​ തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only