Mar 21, 2022

മോഷ്ടിച്ച സ്കൂട്ടറിന് പിഴ ഈടാക്കിയപ്പോൾ SMS പോയത് ഉടമക്ക്, ഒടുവിൽ അടിവാരം സ്വദേശിയായ മോഷ്ടാവ് പിടിയിൽ


താമരശ്ശേരി: കോ​ഴി​ക്കോ​ട് ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന്​ മോ​ഷ​ണം പോ​യ വാ​ഹ​നം ക​ണ്ടെ​ത്തി മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്​ ആ​ർ.​ടി.​ഒ അ​ധി​കൃ​ത​രു​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യും നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ഴ​യീ​ടാ​ക്കി​യ​തും. പ​രി​വാ​ഹ​ൻ ഡേ​റ്റ ബേ​സി​ൽ വാ​ഹ​ന​മു​ട​മ നി​ല​വി​ലെ മൊ​ബൈ​ൽ ന​മ്പ​ർ അ​പ് ലോ​ഡ് ചെ​യ്ത​തി​നാ​ലാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യ​ത്.

ഫെ​ബ്രു​വ​രി 24ന് ​വ​യ​നാ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ആ​ർ.​ടി.​ഒ അ​നൂ​പ് വ​ർ​ക്കി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എം.​വി.​ഐ സു​ധി​ൻ ഗോ​പി, എ.​എം.​വി.​ഐ​മാ​രാ​യ ഗോ​പീ​കൃ​ഷ്ണ​ൻ, ടി.​എ. സു​മേ​ഷ് എ​ന്നി​വ​ർ ല​ക്കി​ടി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന KL-11AT 5290 സു​സു​ക്കി അ​ക്സ​സ്​ ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ക​യും ഇ​ൻ​ഷു​റ​ൻ​സ്​ ഇ​ല്ലാ​ത്ത​തി​ന്​ 2000 രൂ​പ​ ചു​മ​ത്തുകയും ചെയ്തു. പ​രി​വാ​ഹ​ൻ ഡേ​റ്റ ബേ​സി​ൽ വാ​ഹ​ന​മു​ട​മ മൊ​ബൈ​ൽ ന​മ്പ​ർ അ​പ് ലോ​ഡ് ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ ആ​ർ.​ടി.​ഒ പ​രി​ശോ​ധ​ന റി​​​പ്പോ​ർ​ട്ട്​ വാ​ഹ​ന ഉ​ട​മ​യ്ക്കും വാ​ഹ​ന​മോ​ടി​ച്ച​യാ​ൾ​ക്കും മെ​സേ​ജാ​യി ല​ഭി​ക്കും. വാ​ഹ​ന ഉ​ട​മ​യ്ക്ക് മൊ​ബൈ​ലി​ൽ മെ​സേ​ജ് ല​ഭി​ച്ച​പ്പോ​ൾ ത​ന്‍റെ മോ​ഷ​ണം​പോ​യ വാ​ഹ​ന​ത്തി​ന് വ​യ​നാ​ട്ടി​ലെ ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ പി​ഴ ചു​മ​ത്തി​യ​താ​യി മ​ന​സ്സി​ലാ​വു​ക​യും ഉ​ട​ൻ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ ടൗ​ൺ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ, എ.​എം.​വി.​ഐ ഗോ​പീ​കൃ​ഷ്ണ​നെ ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only