Apr 5, 2022

ഓലഷെഡില്‍ നിന്നും മോചനം; പതിനാലാം വാര്‍ഡില്‍ വെല്‍ഫെയര്‍ ഹോം താക്കോല്‍ കൈമാറി


കൊടിയത്തൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷമായി 4 സെന്റില്‍ ഓലഷെഡ് വെച്ച് താമസിക്കുന്ന നാലംഗ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം വെല്‍ഫെയര്‍ ഹോമിലൂടെ യാഥാര്‍ഥ്യമായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം കെ.ജി സീനത്തിന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പത്താം വാര്‍ഷികോപഹാരമായി നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി നിര്‍വഹിച്ചു. 
രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയ 5.5 ലക്ഷത്തോളം ഏക്കറ വരുന്ന മിച്ച ഭൂമി പിടിച്ചെടുത്ത് ഭൂരഹിര്‍തക്ക് നല്‍കുകയും അവിടങ്ങളില്‍ വീട് വെച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് പ്രസിഡന്റ് ഗഫൂര്‍ എന്‍.കെ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് മുഖ്യാതിഥിയായി. 
വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ കണ്‍വീനര്‍ ഇ.എന്‍ യൂസുഫ്, ടീം വെല്‍ഫെയല്‍ വൈസ് ക്യാപ്റ്റന്‍ കെ.സി യൂസുഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ എം.ടി റിയാസ്, വാര്‍ഡ് മെമ്പര്‍മാരായ കെ.ജി സീനത്ത്, ശിഹാബ് മാട്ടുമുറി, ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ ഇ.പി അന്‍വര്‍ സാദത്ത്,  വൈത്തല അബൂബക്കര്‍, കെ.ടി ലത്തീഫ്, മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍, കെ.സാദിഖ് ചെറുവാടി, ഇ.എന്‍ അബ്ദുറസാഖ്, വെല്‍ഫെയര്‍ പാര്‍ട്ടി അസി. സെക്രട്ടറി നദീറ ചെറുവാടി എന്നിവര്‍ സംസാരിച്ചു. 

ഫോട്ടോ....
വെല്‍ഫെയര്‍ പാര്‍ട്ടി പത്താം വാര്‍ഷികോപഹാരമായി പതിനാലാംവാര്‍ഡില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ദേശീയ സെക്രട്ടറി റസാഖ് പാലേരി നിര്‍വഹിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only