എരുമേലി: എരുമേലിയിൽ വീട്ടുമറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ 4 വയസ്സുകാരൻ മരിച്ചു.
മുട്ടപ്പള്ളി കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി എച്ച് സി കൗൺസിലർ വെച്ചൂച്ചിറ)യുടെ മകൻ ധ്യാൻ രതീഷ്(6) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.
ധ്യാനിന്റെ അപകടവാർത്ത നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മുട്ടപ്പള്ളിയിൽ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടയിൽ വീടിനോട് ചേർന്ന ചുറ്റുമതിൽ ഇല്ലാതിരുന്ന കിണറ്റിലാണ് ധ്യാൻ അപകടത്തിൽപെട്ടത്.
സഹോദരി ദിയയുടെ കൂടെ കളിക്കുന്നതിനിടെ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് ധ്യാൻ കിണറ്റിനുള്ളിൽ വീണു അപകടത്തിൽപെട്ടതായി മനസ്സിലായത്
അപകട വിവരം അറിയിച്ചതിനെ തുടർന്നു നാട്ടുകാരെത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്ന് കരയ്‌ക്കെത്തിച്ചത്. ഇരുപത് മിനിറ്റോളം കുട്ടി കിണറ്റിലകപ്പെട്ടു. ഉടൻ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ധ്യാനിൻ്റെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
തലയ്‌ക്കേറ്റ മുറിവാണ് കുട്ടിയുടെ മരണകാരണം. കുട്ടിയുടെ അമ്മ സുമോൾ വിദേശത്താണ് ജോലിചെയ്യുന്നത്.
എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post a Comment