Apr 17, 2022

ഉയിര്‍ത്തെഴുന്നേറ്റതിൻ്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു


കുരിശുമരണത്തിന് വിധിക്കപ്പെട്ട യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിൻ്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പള്ളികളിൽ ഉയർപ്പു ശുശ്രൂഷകളും, പാതിര കുര്‍ബാനകളും നടന്നു.

49 ദിവസം നീണ്ടു നിന്ന നോമ്പാചരണത്തിൻ്റെ വിശുദ്ധിയിലാണ് ഈസ്റ്റർ ആഘോഷം. ഓശാന ഞായറാഴ്ച്ച ആരംഭിച്ച വിശുദ്ധവാരത്തിനും ഇതോടെ പരിസമാപ്തിയായി.

കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ രണ്ട് വർഷത്തേ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ ഈസ്റ്റർ ആഘോഷിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only