ബന്ദിപ്പൂര്‍: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ കാട്ടാന ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.
സങ്കേതത്തിലെ ജലാശയത്തിലാണ് കാട്ടാന പ്രസവിച്ചത്.
സംഭവമറിഞ്ഞ് ജലാശയത്തിന് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടിയതോടെ ആന പരിഭ്രാന്തിയിലായി.
വെള്ളത്തില്‍ നിന്നും കയറാത്ത അവസ്ഥയിലായതോടെ വനംവകുപ്പ് ജീവനക്കാര്‍ ഇടപെടുകയും ആളുകളെ മാറ്റുകയും ചെയ്തു.
തുടര്‍ന്ന് ആനയേയും കുഞ്ഞുങ്ങളെയും വെള്ളത്തില്‍ നിന്നും കയറ്റി തിരികെ കാട്ടിലേക്കയച്ചു. ഇതൊരു അപൂര്‍വ്വ സംഭവമാണെന്ന് ബന്ദിപ്പൂര്‍ കടുംവാ സംങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ പറഞ്ഞു.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ആന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് 1994 ലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതത്തില്‍ രണ്ട് തവണയും, ആനമല കടുവാ സങ്കേതത്തില്‍ ഒരു തവണയും ഇരട്ട കുട്ടികള്‍ ഉണ്ടായിട്ടുണ്ട്.
ആനകള്‍ക്ക് വലിയ ശരീരവും നീണ്ട ഗര്‍ഭകാലവും ഉള്ളതിനാല്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുന്നത് അത്യപൂര്‍വ്വമാണ്.
അവരുടെ അതിജീവന നിരക്ക് രേഖപ്പെടുത്താന്‍ വിശദ്ധമായ പഠനം ആവശ്യമാണെന്ന് ആന വിദഗ്ധര്‍ പറയുന്നു.
Post a Comment