താമരശ്ശേരി: ചുങ്കം കോപ്പർ കിച്ചൺ ഹോട്ടലിന് സമീപം ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.
റോഡരികിൽ നിർത്തിയിട്ട ബസ്സിൻ്റെ പിന്നിലാണ് ലോറിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ 25 മീറ്ററോളം മുന്നോട്ട് പോയ ബസ്സ് ഓവുചാലും മറികടന്ന് സമീപത്തെ പറമ്പിൽ കയറിയാണ് നിന്നത്.
ലോറിയുടെ മുൻവശവും,ബസ്സിൻ്റെ പിൻവശവും തകർന്നു
ഏതാനും ദിവസം മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കർണാടക സ്വദേശിക്ക് പരിക്കേറ്റിരുന്നു.
Post a Comment