തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ തുമ്പക്കോടു മല പാലക്കടവിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്ന് 17 ലിറ്റർ വ്യാജമദ്യവും 1,000 ലിറ്റർ വാഷും വറ്റ് ഉപകരണങ്ങളും പിടികൂടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഗവ. ഐ.ടി. ഐ.ക്ക് സമീപം മണിയാൻ പാറ സുജനെ (48) യാണ് കോടഞ്ചേരി എസ്. ഐ. കെ.സി. അഭിലാഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
സുജന്റെ വീടിനോട് ചേർന്ന കൊപ്രച്ചേവിൻറെ ഉള്ളിലാണ് വ്യാ വസായിക അടിസ്ഥാനത്തിൽ നിർമാണ യുണിറ്റ് പ്രവർത്തിച്ചിരുന്നത്. വടകര റൂറൽ എസ്. പി.ക്ക് ലഭിച്ച രഹസ്യവി വരത്തിന്റെ അടിസ്ഥാ നത്തിൽ ശനിയാഴ്ച തിരുവമ്പാടി പോലീസാണ് റെയ്ഡ് നടത്തിയത്.
വിഷു, ഈസ്റ്റർ ആഘോ ഷങ്ങൾക്കായി വിൽപ്പനക്ക് ഒരു ക്കിയ വാറ്റ് കേന്ദ്രമാണിത്.
Post a Comment