Apr 12, 2022

കാക്കവയലിൽ കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു ; രണ്ടര വയസ്സുകാരന് ഗുരുതര പരിക്ക്


മീനങ്ങാടി :കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ  മരണപ്പെട്ടു. 

പാട്ടവയൽ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), മാതാവ് പ്രേമലത ( 60 ) എന്നിവരാണ് മരണപ്പെട്ടത്.

 ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കോഴിക്കോട് വിവാഹത്തിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാർ മിൽമയുടെ ടാങ്കറിൽ ഇടിക്കുകയായിരുന്നു. 

കാറിലുണ്ടായിരുന്ന ഇവരുടെ രണ്ടര വയസ്സുള്ള മകൻ ആരവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മരിച്ച ശ്രീജീഷയുടെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവീഷിൻ്റെയും,  പ്രേമലയുടെയും മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. 

ബത്തേരി ഭാഗത്ത് നിന്ന് കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലിടിച്ചാണ് ആൾട്ടോ കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only