കൂടരഞ്ഞി:വൺ ഇന്ത്യ വൺ പെൻഷൻ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന
എംപാനൽ ഷൂട്ടർമാരെ ആദരിച്ചു.
മലയോര മേഖലയിൽ ഏറ്റവും അധികം കാട്ടുപന്നികളെ വെടി വെച്ച മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ,
ബാബു പ്ലാക്കാട്ട്, ജേക്കബ് മംഗലത്തിൽ, ദേവസ്യ കുരിശുംമൂട്ടിൽ, ജോസ് പുതിയേടത്ത് , കുര്യൻ വെള്ളച്ചാലിൽ, ഉണ്ണി ഇടമനശ്ശേരി, കുര്യാച്ചൻ കുര്യാളശ്ശേരിൽ എന്നിവരെയാണ് ആദരിച്ചത്.
കാട്ടു പന്നിയെ വെടിവെയ്ക്കുന്നവർക്ക് സർക്കാർ നൽകുന്ന 1000 രൂപ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് നേതാക്കൾ ആവിശ്യപ്പെട്ടു.
കൂടരഞ്ഞി പഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നവർക്ക് രണ്ടായിരം രൂപ സംഘടന അധിക പാരിതോഷികം നൽകാമെന്നും നേതാക്കൾ പറഞ്ഞു.
സണ്ണി വി.ജോസഫ് , മനു പൈമ്പിള്ളിൽ, ജെയിംസ് മറ്റം, ജോസ് മുള്ളനാനിക്കൽ , അംബ്രോസ്,ജെയിസ് മൈലാടി,വെയ്ൽസ് പെരുമ്പൂള,ഷാജു കൊല്ലിച്ചിറ എന്നിവർ പ്രസംഗിച്ചു
Post a Comment