Apr 24, 2022

യുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു; ഓടിയെത്തിയ സ്ത്രീയുടെ കയ്യില്‍നിന്നുവീണ് കുഞ്ഞും മരിച്ചു


കല്‍പ്പറ്റ: വയനാട് നിലമ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തേന്‍ എടുക്കാന്‍ പോയ സംഘത്തില്‍പ്പെട്ട പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. വയനാട് മുപ്പയനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയവെളുത്തയുടെ മകന്‍ രാജന്‍, നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ഇവര്‍ തേന്‍ എടുക്കാന്‍ നിലമ്പൂര്‍ അതിര്‍ത്തിയിലെ വനത്തില്‍ പോയത്.

രാജന്‍, തേന്‍ എടുക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഇതുകണ്ട് ഓടിവന്ന, ബന്ധുവായ യുവതിയുടെ കയ്യിലുണ്ടായിരുന്ന കുട്ടി താഴ്ചയിലെ കാട്ടരുവിയിലെ പാറക്കെട്ടിലേക്ക് തെറിച്ചുവീണ് മരിക്കുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.
മൃതദേഹങ്ങള്‍ പാഡിവയല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനത്തിന്റെ ഉള്‍ഭാഗത്ത് നടന്ന അപകടം ആയതിനാല്‍ വിവരം പുറത്തറിയുന്നത് വൈകി. തുടര്‍ന്ന് മേപ്പാടി പോലീസും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സംയുക്തമായാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്

 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only