മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴിയിലാണ് സംഭവം. ഇവിടെ അടുത്തിടെ പണികഴിഞ്ഞ കെട്ടിടത്തിലേക്ക്, ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൊഴിലാളികളെ കൊണ്ടുവരുകയായിരുന്നു. തൊഴിലാളികൾ വസ്ത്രം മാറി ജോലി തുടങ്ങിയതോടെ കെട്ടിടത്തിനകത്ത് അവർ അഴിച്ചുവെച്ച വസ്ത്രത്തിൽനിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചശേഷം വ്യാജ കെട്ടിടയുടമ മുങ്ങുകയായിരുന്നു. തൊഴിലാളികൾ മുക്കം പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
Post a Comment