Apr 29, 2022

കോഴിക്കോട് സ്വദേശിയെ ഒമാനിലെ പള്ളിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി


മസ്‌കത്ത് • കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീനെ (56)യാണ് വെള്ളിയാഴ്ച സലാല സദയിലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന്‍ കക്കറമുക്ക്.

വെള്ളിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നമസ്കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിനു ശേഷം ഇവിടെ എത്തിയ ആളാണ് മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും വലിയ തോക്കും കണ്ടെത്തി.

ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ ജുമുഅ നമസ്കാരവും നിര്‍ത്തിവെച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only