കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 21ആം വാർഡിൽ പാലക്കുറ്റി മദ്രസയുടെ സമീപത്ത് നിന്നും എം പാനൽ ഷൂട്ടർ സി.എം ബാലന്റെ നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്ന് രാവിലെ 8:00ഓടെ ആയിരുന്നു സംഭവം. 80കിലോയോളം തൂക്കം വരുന്ന പെണ്പന്നിയെ ആണ് വെടിവെച്ചു കൊന്നത്. പീടികപ്പാറ സെക്ഷൻ ഫോറെസ്റ്റ് ഉദ്യോഗസ്റ്റർ സ്ഥലത്തെത്തി പഞ്ചായത്ത് മെമ്പർ ജയപ്രകാശിന്റെയും പരിസരവാദികളുടെയും സാന്നിധ്യത്തിൽ ജഡം സംഭവസ്ഥലത്തു നിയമനുസരണം മറവുചെയ്തു.
Post a Comment